കരുനാഗപ്പള്ളി:വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിപിഎം മുന്‍ ചവറ ഏരിയാ സെക്രട്ടറി ജി.വിക്രമന് 69-ാം വയസില്‍ വിവാഹിതനായി. ഓച്ചിറ പായിക്കുഴി തോണ്ടലില്‍ വീട്ടില്‍ 52 കാരിയായ അനിതയാണ് വധു. രാവിലെ അനിതയുടെ വീട്ടില്‍ നടന്ന ലളിതമായ വിവാഹ ചടങ്ങില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത ബന്ധുക്കളും പങ്കാളികളായി.
ഇപ്പോള്‍ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതവാണ് ജി.വിക്രമന്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനിത മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിതയായി. എന്നാല്‍ ഇരുപത് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ടിരുന്നു.
പാര്‍ട്ടി സ്ഥാനം ഒഴിഞ്ഞതോടെ ഓച്ചിറയില്‍ മടങ്ങി എത്തി ജനപ്രതിനിധിയായി. ഇതിനിടയില്‍ അനിതയുടെ മക്കള്‍ ഇവരുടെ പ്രണയം സാഫല്യമാക്കാന് മുന്‍കൈ എടുത്തതോടെ വിവാഹം വേണ്ടന്ന് വച്ച വിക്രമന് പ്രണയനിയെ വിവാഹം കഴിക്കാമെന്ന് സമ്മതിച്ചു. അനിതയുടെ മരുമക്കളുടേയും മക്കളുടേയും സമ്മതത്തോടെ ഇന്നലെ വിവാഹിതരായപ്പോള്‍ ദീര്‍ഘകാലമായുള്ള തങ്ങളുടെ പ്രണയത്തിന്റെ സാക്ഷാത്കാരമായി.