വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുഴിയടയ്ക്കലിനു നേതൃത്വം ബസുടമകള്‍

pkd-kuzhiyadakkalവടക്കഞ്ചേരി: ബസുടമകളുടെ മേല്‍നോട്ടത്തില്‍ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയില്‍ കുഴി അടയ്ക്കല്‍ തുടരുന്നു. ഇഴയുന്ന മട്ടിലാണ് കുഴിയടയ്ക്കല്‍ നടക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം തുടങ്ങിയ കുഴിയടയ്ക്കല്‍ ഒരു ദിവസം പിന്നിടുമ്പോഴും രണ്ടു കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടില്ല.

വടക്കഞ്ചേരി റോയല്‍ ജംഗ്്ഷനില്‍നിന്നാണ് കുഴിയടയ്ക്കല്‍ തുടങ്ങിയത്. ഇന്നലെ തേനിടുക്ക് എത്തിയതേയുള്ളൂ. ഇങ്ങനെ ഇഴഞ്ഞുനീങ്ങിയാല്‍ കുഴിയടയ്ക്കല്‍ തീരാന്‍ ആഴ്ചകളെടുക്കും. ഇതിനിടെ മഴ ശക്തമായാല്‍ കുഴിയടയ്ക്കലും നില്ക്കും.ദിവസം നാലുകിലോമീറ്റര്‍ ദൂരം കുഴി അടയ്ക്കുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ ഉറപ്പുനല്കിയിരുന്നത്. ഇപ്പോഴാണെങ്കില്‍ മഴമാറിനില്ക്കുന്നതിനാല്‍ പ്രവൃത്തികള്‍ ചെയ്യാവുന്നതാണ്.പത്തോളം വരുന്ന ബസുടമകള്‍ മാറിമാറി നിന്നാണ് കുഴിയടയ്ക്കലിന് നേതൃത്വം നല്കുന്നത്. മേല്‍നോട്ടത്തിന് ആരുമില്ലെങ്കില്‍ പിന്നെ തോന്നുംമട്ടിലാണ് കരാര്‍ കമ്പനിയുടെ പണികളെന്ന് ബസുടമകള്‍ പറയുന്നു.

Related posts