പോലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍! തലശേരിയിലെ ലോഡ്ജുകളില്‍ രേഖകളില്ലാതെ 2000 ഇതര സംസ്ഥാന തൊഴിലാളികള്‍

anyaതലശേരി: നഗര മധ്യത്തിലെ ലോഡ്ജുകളില്‍ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഒരു രേഖകളുമില്ലാതെ അനധികൃതമായി താമസിക്കുന്ന രണ്ടായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തി. വാഗണ്‍ ട്രാജഡിയെ അനുസ്മരിപ്പിക്കുംവിധം അന്യ സംസ്ഥാന തൊഴിലാഴിലാകളികളെ കുത്തിനിറച്ച മുറികളാണ് പോലീസ് റെയ്ഡില്‍ കണ്ടെത്തിയത്. എസ്‌ഐമാരായ സി. ഷാജു, സന്തോഷ് സജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നിനാരംഭിച്ച റെയ്ഡ് രാത്രി വരെ നീണ്ടു നിന്നു.

അവധി ദിനമായതിനാല്‍ ഓരോ മുറിയിലും താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം പോലീസിന് കൃത്യമായി മനസിലാക്കാന്‍ സാധിച്ചു. ഒരാള്‍ക്കു മാത്രം താമസസൗകര്യമുള്ള സിംഗിള്‍ മുറിയില്‍ പതിനഞ്ചു പേരെ വരെയാണ് താമസിപ്പിച്ചിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തില്‍ യാതോരു രേഖകളുമില്ലാതെ അഞ്ച് ലോഡ്ജുകളിലായി രണ്ടായിരത്തിലേറെ അന്യസംസ്ഥാന തൊഴിലാളികളാണ് ഇത്തരത്തില്‍ താമസിച്ചു വരുന്നത്. അനധികൃതമായി തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള ലോഡ്ജുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ് നഗരസഭക്ക് ഇന്ന് കത്ത് നല്‍കും.

കടലോരത്ത് സ്ഥിതി ചെയ്യുന്ന ലോഡ്കുളിലാണ് അന്യസംസ്ഥാന തൊഴിലാളികളെ കുത്തിനിറച്ചു താമസിപ്പിച്ചു പോന്നത്. മുപ്പത് വരെ മുറികളാണ് ഓരോ ലോഡ്ജിലുമുള്ളത്. ഭൂരിഭാഗം തൊഴിലാളികളും എവിടെ നിന്ന്  വരുന്നവരാണെന്നോ എവിടെ തൊഴില്‍ ചെയ്യുന്നവരാണെന്നോ ലോഡ്ജ് നടത്തിപ്പുകാര്‍ക്ക് അറിയില്ല. പല ലോഡ്ജുകളിലേയും ലഡ്ജറില്‍ താമസിക്കുന്നവരുടെ പേര് വിവരം പോലുമില്ല. താമസക്കാരില്‍ ഭൂരിഭാഗവും കഞ്ചാവുള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു. ലഹരി വസ്തുക്കളുടെ കവറുകളും മദ്യക്കുപ്പികളുടെയും ലോഡ്ജിന്റെ  ഗോവണികള്‍ക്കിടയിലും പരിസരത്തും മറ്റുമായി കൂട്ടിയിട്ടിരിക്കുന്ന നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

താമസക്കാരില്‍ ക്രിമിനല്‍ പശ്ചായത്തലമുള്ളവര്‍ പോലും ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഈ ലോഡ്ജുകള്‍ക്ക് സമീപത്തുള്ള സവിത ജ്വല്ലറി ഉടമ ദിനേശനെ രണ്ട് വര്‍ഷം മുമ്പ് കടക്കുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ഇപ്പോള്‍ സിബിഐ യും അന്വേഷിക്കുന്ന ഈ കേസില്‍ കൊല നടത്തിയത് അന്യസംസ്ഥാന തൊഴിലാളിയാണെന്ന നിഗമനത്തിലാണുള്ളത്.

പെരുമ്പാവൂരിലെ ജിഷ വധം ഉള്‍പ്പെടെയുള്ള പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഇവരെ കൊണ്ടു ജോലിചെയ്യിപ്പിക്കുന്ന കരാറുകാരും തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിച്ചു ബന്ധപ്പെട്ടവര്‍ക്കു കൈമാറണമെന്നാണ് ചട്ടമെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. ദിനേശന്‍ കൊല്ലപ്പെട്ട സമയത്ത് ഈ മേഖലയിലെ ലോഡ്ജുകളില്‍ പോലീസ് റെയ്ഡ് നടത്തുകയും രേഖകളില്ലാതെ ഒരാളേയും താമസിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

Related posts