ബെര്‍ലിന്‍: ഏറ്റവും കൂടുതല്‍ ശരാശരി ശമ്പളം നല്‍കുന്ന ജര്‍മന്‍ കമ്പനികളുടെ ലിസ്റ്റ് തയാറാക്കി. തൊഴില്‍ റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ ഗ്ലാസ്‌ഡോറാണ് പത്തു കമ്പനികള്‍ അടങ്ങുന്ന പട്ടിക തയാറാക്കിയിരിക്കുന്നത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റോളന്‍ഡ് ബെര്‍ഗെറും ഇന്‍ഡസ്ട്രിയല്‍ ഗ്രൂപ്പായ സീമെന്‍സുമാണ് പട്ടികയുടെ തലപ്പത്ത് ഒന്നാം സ്ഥാനം പങ്കുവയ്ക്കുന്നത്. രണ്ടു സ്ഥാപനങ്ങളിലേയും ജീവനക്കാരുടെ ശരാശരി ശമ്പളം പ്രതിവര്‍ഷം 80,720 യൂറോയാണ്. ബിഎഎസ്എഫ്,റോബര്‍ട്ട് ബോഷ്, ബയെര്‍ എജി കൊമേഴ്‌സ് ബാങ്ക്, ഡെയിംലര്‍, ഡോയ്റ്റ്‌ഷെ ബാങ്ക്, കോണ്‍ടിനെന്റല്‍, സാപ് എന്നിവയാണ് മറ്റു കമ്പനികള്‍.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍