ആനക്കട്ടി ചുരംറോഡില്‍ പാറക്കല്ലുകള്‍ അപകടഭീഷണി

pkd-paraമണ്ണാര്‍ക്കാട്: ആനക്കട്ടി ചുരംറോഡില്‍ പാറക്കല്ലൂകള്‍ അപകടഭീഷണിയാകുന്നതായി പരാതി. ആനമൂളിചുരം മുതല്‍ മുക്കാലിവരെയുള്ള റോഡില്‍ പലയിടത്തായി സ്ഥിതിചെയ്യുന്ന പാറക്കല്ലുകളാണ് ജനങ്ങളുടെ സുരക്ഷയ്ക്ക്  ഭീതിപരത്തുന്നത്. മിക്ക കല്ലുകളും വീഴാറായ സ്ഥിതിയിലാണ് നില്ക്കുന്നത്.ശക്തമായ മഴ പെയ്താല്‍ പാറകല്ലുകള്‍ ഒന്നാകെ ഇടിഞ്ഞുവീഴാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞവര്‍ഷം ശക്തമായ മഴയില്‍ വലിയ ഒരു കുന്നും പാറക്കഷണങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തിയാണ് റോഡിലെ മണ്ണും ചെളിയും നീക്കി ഗതാഗതയോഗ്യമാക്കിയത്. അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍അപകടം ഒഴിവാകുകയായിരുന്നു. ജെസിബി ഉപയോഗിച്ച് അപകടഭീഷണിയാകുന്ന പാറക്കല്ലുകള്‍ നീക്കണമെന്ന ആവശ്യം ശക്തമാണ്. പൊതുമരാമത്ത്, വനംവകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് നടപടികള്‍ വൈകുന്നതിനു പ്രധാന കാരണം.

Related posts