സിനിമാ താരങ്ങള്‍ ഷൂട്ടിംഗ് തിരക്കുകളിലായാല് പിന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവയ്ക്കുക പതിവാണ്. എന്നാല്‍ നടന് ധനുഷ് ഈ അടുത്ത് ഷൂട്ടിംഗ് തിരക്കുകള്‍ക്ക് അവധി കൊടുത്ത് ഒരിടം വരെ പോയി. 12 വയസുകാരി കോടീശ്വരിയുടെ അടുത്തേക്ക് ധനുഷ് എത്തിയത് ഈ കുട്ടി ആരാധികയുടെ ഒരു ആഗ്രഹം നിറവേറ്റാനായിരുന്നു.
ഫെയ്സ് ബുക്കില്‍ കണ്ട ഒരു പോസ്റ്റാണ് ധനുഷിനെ കോടീശ്വരിയുടെ അടുത്തെത്തിച്ചത്. ബഌ് കാന്‍സര്‍ രോഗിയായ കോടീശ്വരി ധനുഷിന്റെ കടുത്ത ആരാധികയാണ്. ധനുഷിനെ നേരില്‍ കാണുകയാണ് കോടീശ്വരിയുടെ അവസാന ആഗ്രഹമെന്ന് ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
ഈ ഫെയ്സ് ബുക്ക് പോസ്റ്റ് കണ്ടതോടെ ആയിരുന്നു കുട്ടി ആരാധികയുടെ ആഗ്രഹം നിറവേറ്റാന്‍ ധനുഷ് അടുത്ത ദിവസം തന്നെ എത്തിയത്. കാന്‍സര്‍ ബാധയുടെ അവസാനഘട്ട ചികിത്സയിലാണ് കോടീശ്വരി. കോടീശ്വരിക്കും കുടുംബ ത്തിനുമൊപ്പം ഒരുപാട് സമയം ചെലവഴിച്ച ശേഷമാണ് ധനുഷ് മടങ്ങിയത്.