തുറവൂര്‍: പള്ളിത്തോട് ജംങ്ഷനില്‍ നിന്ന് സര്‍വ്വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ ഇന്ന് പണിമുടക്കുന്നു പള്ളിത്തോട്ട് ചാവടി റോഡ് ടാര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് .പള്ളിത്തോടു് പമ്പ പാതയുടെ ഭാഗമായ പള്ളിത്തോട്ട് ബീച്ച് ജംങ്ഷന്‍ മുതല്‍ തൈക്കാട്ട് ശേരി വരേയുള്ള റോഡ് പുനര്‍നിര്‍മ്മിക്കുകയാണ് .ഇതിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനു മുമ്പ് നിലവില്‍ ഉണ്ടായിരുന്ന റോഡ് പൂര്‍ണ്ണമായി പൊളിക്കുകയും മെറ്റലും പൊടിയും ചേര്‍ന്ന മിശ്രിതം ഇട്ട് റോഡിന്റെ ഉയരം കുട്ടകയും ചെയ്തു .
തുടക്കത്തില്‍ പള്ളിത്തോട് ജംങ്ഷന്‍ മുതല്‍ ചാവടി വരെയാണ് റോഡു് ഉയര്‍ത്തുന്ന ജോലികള്‍ ചെയ്തത് ‘ ഇതിനു ശേഷം തൈക്കാട്ട് ശേരി മുതല്‍ തുറവൂര്‍ വരെയുള്ള റോഡിന്റെ ഉയരം കൂട്ടുന്ന ജോലികള്‍ പൂര്‍ത്തികരിച്ചു .ഇതിനു ശേഷം ടാറിങ് ജോലികള്‍ ആരംഭിക്കും എന്നാണ് കരാറുകാര്‍ അറിയിച്ചിരുന്നത്.എന്നല്‍ ഇപ്പോള്‍ മാക്കേ കടവുമുതല്‍ തൈക്കാട്ടുശേരി വരേയുള്ള റോഡ് പൊളിച്ച് ഉയരം കുട്ടന്ന ജോലികള്‍ പൂര്‍ത്തികരിച്ചതിനു ശേഷമേ ടാറിങ് ജോലികള്‍ ആരംഭിക്കുകയുള്ളൂ എന്നാണ് ‘ കരാറുകാരുടെ നിലപാട് .
നിലവില്‍ ഈ റോഡില്‍ കുഴികള്‍ നിറഞ്ഞും മെറ്റലുകള്‍ ഇളകിയും കാല്‍നടക്കാര്‍ക്കു പോലും സഞ്ചരിക്കുവാന്‍ സാധിക്കാത്ത അവ സ്ഥയാണ്.കൂടാതെ രൂക്ഷമായ പൊടിശല്ല്യവുമാണ്. .ഇതേ തുടര്‍ന്നാണു് സമരവുമായി ഓട്ടോറിക്ഷ തൊഴിലാളികള്‍ സമരവുമായി രംഗത്ത് എത്തി യിരിക്കുന്നത്. അടിയന്തിരമായി റോഡിന്റെ പണി പൂര്‍ത്തികരിക്കാത്ത പക്ഷം ദേശിയപാത ഉപരോധമു ള്‍പ്പെടെയുള്ള സമരപരിപാടികള്‍ നടത്തുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ അറിയിച്ചു.