ട്വിറ്ററില്‍ മോഹന്‍ലാലിന് പിന്നാലെ 10 ലക്ഷം ആളുകള്‍; ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ മലയാളി താരം!

mohanlal020816ഫേസ്ബുക്കില്‍ ഏറ്റവും അധികം ലൈക്കുള്ള നടനായിരുന്നു മോഹന്‍ലാല്‍. എന്നാല്‍ നസ്രിയയുടെ തള്ളിക്കയറ്റത്തോടെ ലാലിന് പിന്നോട്ട് പോകേണ്ടി വന്നു. പക്ഷെ ട്വിറ്ററില്‍ മോഹന്‍ലാലിനെ ഫോളോ ചെയ്യുന്നവരുടെ എണ്ണം പത്തു ലക്ഷം കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന മലയാളത്തിലെ ആദ്യത്തെ നടന്‍ എന്ന ഖ്യാതി ഇനി മോഹന്‍ലാലിന് സ്വന്തം. ആറു വര്‍ഷം മുമ്പ് ഒരു മേയ് മാസത്തിലാണ് മോഹന്‍ലാല്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.

ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയും തന്റെ പുതിയ ചിത്രങ്ങളുടെ വിവരം കൈമാറു കയാണ് ലാല്‍ ചെയ്യാറുള്ളത്. സ്ഥിരമായി ബ്ലോഗ് എഴുതുന്ന ലാല്‍ അതിന്റെ ലിങ്കുകള്‍ ഫേസ് ബുക്കിലൂടെ യും ട്വിറ്ററിലൂ ടെയും ഷെയര്‍ ചെയ്യാറു മുണ്ട്. സമകാലിക പ്രശ്‌നങ്ങളാണ് എന്നും ലാലിന്റെ ബ്ലോഗെഴു ത്തിന് വിഷയമാകാറുള്ളത്.

Related posts