വിശ്വാസങ്ങള്‍ സൗഹൃദത്തെ പോറല്‍ ഏല്‍പ്പിക്കുന്നു: എന്‍.കെ.പ്രേമചന്ദ്രന്‍

klm-PREMACHANDRANPREകൊല്ലം: മതയാഥാസ്ഥിതിക പ്രമാണങ്ങള്‍ സൗഹൃദത്തെ പോറലേല്‍പ്പിക്കുന്നുവെന്നും ഊഷ്മളമായ സ്‌നേഹബന്ധങ്ങള്‍ വിദ്യാലയങ്ങളില്‍ നിന്ന് അകലുന്നത് ആശങ്കയ്ക്ക് ഇടയുണ്ടാക്കുന്നുവെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. ഖുറാനിലും ബൈബിളിലും ഗീതയിലും പറയുന്നത് മനുഷ്യ സ്‌നേഹത്തെക്കുറിച്ചാണെന്നും വികലമായ മതവിശ്വാസം പുലര്‍ത്തുന്നതുകൊണ്ടാണ് ലോകത്ത് തീവ്രവാദ പ്രസ്ഥാനങ്ങള്‍ രൂപപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വടക്കേവിള യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ സെമിനാര്‍ ഹാളില്‍ നടന്ന മത സൗഹാര്‍ദ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡോ.എ.യൂനുസ് കുഞ്ഞ് അധ്യക്ഷം വഹിച്ച യോഗത്തില്‍ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, ഫാ.ലാസര്‍ എസ്.പട്ടകടവ്, വിശ്വകുമാര്‍ കൃഷ്ണജീവനം, വി.വി.മനോജ്കുമാര്‍, ഡോ.എ.അബ്ദുള്‍ മജീദ്, ആര്‍.രാജശേഖരന്‍, സുജയ് ഡി.വ്യാസന്‍, സാബു ബെനഡിക്ട്, ഫഹദ് നാജിം, സജിവ് പരിശവിള എന്നിവര്‍ പ്രസംഗിച്ചു.

ലോകസൗഹൃദ ദിനത്തോടനുബന്ധിച്ച് രാജീവ് ഗാന്ധി സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ മെഡിട്രീന ആശുപത്രി, യൂനുസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, വി.ആര്‍.വണ്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടന്നത്.

Related posts