ബ്രസീലിയ: ഒളിമ്പിക് ദീപം തെളിയിക്കാന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ അന്താരാഷ്്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക് നേരിട്ട് ക്ഷണിച്ചു. ഇനി അറിയേണ്ടത് പെലെയുടെ സ്‌പോണ്‍സര്‍മാരുടെ കാര്യമാണ്. ഒരു ബ്രസീലുകാരനെന്ന നിലയില്‍ തനിക്കു ദീപം തെളിയിക്കാന്‍ ആഗ്രഹമുണെ്ടന്ന് പെലെ പറഞ്ഞിരുന്നു. ഇനി ഇതേക്കുറിച്ച് ആലോചിക്കേണ്ടത് പെലെയുടെ ബ്രാന്‍ഡ് നെയിമിന് അവകാശികളായ ഒരു യുഎസ് കമ്പനിയാണ്.
ഞാന്‍ ആ കമ്പനിയുമായി ഒരു കരാറിലാണ്. ഈ കമ്പനി അനുവദിച്ചാല്‍ മാത്രമേ എനിക്കു ദീപം തെളിയിക്കാനാകൂ. എന്നോട് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കും ബ്രസീലിയന്‍ കമ്മിറ്റി തലവന്‍ കാര്‍ലോസ് ആര്‍ഥര്‍ നുസ്മാനും ദീപം തെളിയിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടു -പെലെ പറഞ്ഞു. ദീപം തെളിയിക്കേണ്ടിവന്നാല്‍ തന്റെ സ്‌പോണ്‍സര്‍മാരുടെ ഒരു പരിപാടി റദ്ദാക്കേണ്ടിവരുമെന്ന് ഫുട്‌ബോള്‍ ഇതിഹാസം പറഞ്ഞു.