ഓണം വൈകിയെത്തി; സെപ്റ്റംബറില്‍ അവധികളുടെ പെരുമഴക്കാലം

fb-calenderമാഹി: അഖിലേന്ത്യാ പണിമുടക്കും ഓണവും ബക്രീദും ശ്രീനാരായണഗുരു ജയന്തിയും അടുത്തടുത്ത ദിവസങ്ങള്‍ വരുമ്പോള്‍ സെപ്റ്റംബര്‍ മാസം അവധി ദിനങ്ങളുടെ പെരുമഴക്കാലമാവും. സെപ്റ്റംബര്‍ രണ്ടിനാണ് അഖിലേന്ത്യാപണിമുടക്ക്. ഇതിനു പിന്നാലെ പത്തിനു രണ്ടാംശനിയാഴ്ചയും 11 ന് ഞായറും അവധിയാണ്. 12ന് ബക്രീദ്, 13ന് ഒന്നാം ഓണം, 14ന് രണ്ടാം ഓണം, 15ന് മൂന്നാം ഓണം, 16 ന് ശ്രീനാരായണ ഗുരുജയന്തി, നാലുദിവസം ഇടവിട്ടു 21 ന് ശ്രീനാരായണ ഗുരുസമാധി എന്നിങ്ങനെയാണ് അവധികള്‍. അഖിലേന്ത്യാ പണിമുടക്ക് ഉള്‍പ്പെടെ ഏഴുദിവസം ബാങ്കുകള്‍ക്കും അവധിയാകും.

ഇതോടെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍നിന്നു തിരക്ക് അനുഭവപ്പെടും. അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നതു ബാങ്ക് എടിഎമ്മുകളും കാലിയാക്കും. ഓണം വൈകിവന്നതാണ് ഇത്രയും അവധി ഒരുമിച്ചുവരാന്‍ കാരണമായത്. ചില വര്‍ഷങ്ങളില്‍ ഓഗസ്റ്റ് അവസാനവും സെപ്റ്റംബര്‍ ആദ്യവും ഓണം വരാറുണ്ട്. വൈകിവരുന്ന ഓണത്തെ വയസന്‍ ഓണം എന്നാണു പഴമക്കാര്‍ പറയുന്നത്.

Related posts