എടിഎമ്മുകളില്‍ ഇതര സംസ്ഥാനക്കാരുടെ തള്ളിക്കയറ്റം; പല കൗണ്ടറുകള്‍ക്കും മതിയായ സുരക്ഷയില്ലെന്ന് പരാതി

alp-atmപത്തനംതിട്ട: ജില്ലയിലെ പല എടിഎം കൗണ്ടറുകള്‍ക്കും മതിയായ സുരക്ഷയില്ലെന്നു പരാതി. സെക്യൂരിറ്റി ജീവനക്കാര്‍ അധികം കൗണ്ടറുകള്‍ക്കുമില്ല. തിരുവനന്തപുരത്തെ എടിഎം തട്ടിപ്പും വടശേരിക്കരയിലെ എടിഎം മോഷണശ്രമവുമെല്ലാമാകുമ്പോള്‍ സുരക്ഷയെ സംബന്ധിച്ച് ഭീഷണി ഉയരുന്നു.ഉള്‍പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് സ്ഥിതി ചെയ്യുന്ന കൗണ്ടറുകള്‍ക്കു പോലും മതിയായ സുരക്ഷയില്ല. അലാറവും കാമറായും മാത്രമാണ് സുരക്ഷാ സംവിധാനത്തിലുള്ളത്. ഇത്തരം സ്ഥലങ്ങളില്‍ പോലീസിന്റെ നിരീക്ഷണവും കുറവാണ്.

ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ എണ്ണം ജില്ലയില്‍ വര്‍ധിച്ചതോടെ എടിഎം, സിഡിഎം കൗണ്ടറുകളില്‍ ഇപ്പോള്‍ ഇവരുടെ തിരക്കാണ്. പണം നിക്ഷേപിക്കാനുള്ള തിരക്കാണ് ഇതര സംസ്ഥാനക്കാര്‍ക്കുള്ളത്. എന്നാല്‍ ഇതിന്റെ പേരില്‍ ഇവര്‍ എടിഎം കൗണ്ടറുകളില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നതായി പറയുന്നു. കൗണ്ടറുകളില്‍ എത്തുന്ന ഇടപാടുകള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുമുണ്ട്. എടിഎം ഇടപാടുകളിലെ രഹസ്യാത്മകത പലപ്പോഴും നഷ്ടപ്പെടുന്നതായും പരാതിയുണ്ട്. പല പ്രമുഖ ബാങ്കുകളും എടിഎം കൗണ്ടറുകളില്‍ ഇടപാടുകാര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നില്ല.

Related posts