കൊച്ചി: പതിമൂന്നാമത് ജേസി ഫൗണേ്ടഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. മികച്ച ചിത്രം ‘കുഞ്ഞിരാമായണം’. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും (പത്തേമാരി), നടിക്കുള്ള അവാര്‍ഡ് നയന്‍താരയും (ഭാസ്ക്കര്‍ ദി റാസ്ക്കല്‍) നേടി. മികച്ച സംവിധായകന് സിദ്ധിഖ് (ചിത്രം-ഭാസ്ക്കര്‍ ദി റാസ്ക്കല്‍).ജേസിയുടെ 77-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് എറണാകുളം ടൗണ്‍ ഹാളില്‍ 17ന് നടക്കുന്ന ചടങ്ങില്‍ സിനിമാ, ടിവി, നാടക, സാഹിത്യ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഫൗണേ്ടഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൈകുന്നേരം 6.30ന് നടക്കുന്ന ചടങ്ങ് വിജിലന്‍സ് ഡിജിപി ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എ.പി. ദാസ്, ആര്. മോഹന്‍, അഞ്ജു ബോബി ജോര്‍ജ്, ഡയാന സില്‍വെസ്റ്റര്‍, സന്തോഷ് ജോര്‍ജ് കുളങ്ങര, പെരുമാള്‍ മുരുകന് എന്നിവരെ ആദരിക്കും. മറ്റു പുരസ്കാരങ്ങള്‍: മികച്ച സഹനടന്‍ രണ്‍ജി പണിക്കര്‍ (അനാര്‍ക്കലി), സഹനടി സീമാ ജി. നായര്‍ (കുഞ്ഞിരാമായണം), ഗായകന്: അഫ്സല് (ഭാസ്ക്കര്‍ ദി റാസ്ക്കല്‍ എന്ന ചിത്രത്തിലെ മനസിലായിരം കസവു നെയ്യുമീ), ഗായിക: ചിത്ര അരുണ്‍ (റാണി പത്മിനി എന്ന ചിത്രത്തിലെ ഒരു മകരനിലാവ്), ഗാനരചയിതാവ്: എം.ആര്. ജയഗീഥ (തിലോത്തമയിലെ ദീനാനുകമ്പ തന് തിരുരൂപമേ) സംഗീത സംവിധായകന്: ബിജിബാല്‍ (സൂസുസുധി വാത്മീകം), തിരക്കഥ: ബോബി-സഞ്ജയ് (നിര്‍ണായകം), പുതുമുഖ സംവിധായകര്‍: ആര്.എസ്. വിമല്‍ (എന്നു നിന്റെ മൊയ്തീന്), നാദിര്‍ഷ (അമര്‍ അക്ബര്‍ അന്തോണി), പ്രീതി പണിക്കര്‍ (തിലോത്തമ), പുതുമുഖ നടന്: സിദ്ധാര്‍ഥ് മേനോന് (റോക്ക്സ്റ്റാര്‍), പുതുമുഖ നടി: ജ്യൂവല്‍ മേരി (പത്തേമാരി), പാര്‍വതി രതീഷ് (മധുരനാരങ്ങ), എസ്. ചാന്ദിനി (കെഎല്‍ 10), ബാലനടി: ബേബി മീനാക്ഷി (അമര്‍ അക്ബര്‍ അന്തോണി), ബാലനടന്: വര്ക്കിച്ചന് (സാള്‍ട്ട് മാംഗോ ട്രീ).മികച്ച സീരിയല്‍ ‘പൊന്നമ്പിളി.