എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവ് 54 കുപ്പി വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍

kkd-madhyam-arrestനാദാപുരം: ഓണത്തിനോടനുബന്ധിച്ച എക്‌സൈസ് സ്‌പെഷല്‍ ഡ്രൈവില്‍ പളളൂരില്‍ നിന്ന് വില്‍പനക്കായി കടത്തി കൊണ്ടുവരികയായിരുന്ന 54 കുപ്പി വിദേശ മദ്യവുമായി ഒരാളെ വടകര എക്‌സൈസ് ഇന്‍സ്‌പെക്ടടറും അറസ്റ്റ് ചെയ്തു. കായക്കൊടി നെടുമണ്ണൂര്‍ സ്വദേശി വെണ്ടയങ്കോട്ട് ചാലില്‍ ശങ്കരന്‍(58)നെയാണ് അറസ്റ്റ് ചെയ്തത്. പളളൂരില്‍നിന്ന് ബസില്‍ വിദേശമദ്യം ചാക്കില്‍ കെട്ടി ചെക്യാട് ബാങ്ക് പരിസരത്തിറക്കി  ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടയിലാണ് എക്‌സൈസിന്റെ പിടിയിലായത്.

കുറ്റിയാടി കക്കട്ട്,കായക്കൊടി ഭാഗങ്ങളില്‍ സ്ഥിരമായി മദ്യം എത്തിച്ച് നല്‍കുന്ന പ്രധാനിയാണ്് പിടിയിലായ ശങ്കരനെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ശങ്കരന്‍.കഴിഞ്ഞ ദിവസം വയനാടിലേക്ക് മദ്യം കടത്തുന്നതിനിടെ യുവാവിനെ എക്‌സൈസ് പിടികൂടിയിരുന്നു.ഓണത്തോടനുബന്ധിച്ച് വിദേശ മദ്യക്കടത്ത് തടയുന്നതിന് എക്‌സൈസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

അറസ്റ്റിലായ ശങ്കരനെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.വടകര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍.ബൈജു, പ്രിവന്റീവ് ഓഫീസര്‍ എ.കുഞ്ഞികൃഷ്ണന്‍, സിഇഒമാരായ കെ.എ. ജയരാജന്‍, എ.കെ.രതീഷ്, ജി.ആര്‍ രാഗേഷ് ബാബു, ഡ്രൈവര്‍ പുഷ്പ രാജന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്.

Related posts