ചെന്നിത്തലയുടെ പ്രസ്താവനയെ തള്ളി ടി.എന്‍. പ്രതാപന്‍

prathapantnതിരുവനന്തപുരം: മദ്യനയം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അഭിപ്രായത്തെ തള്ളി ടി.എന്‍. പ്രതാപന്‍. ചെന്നിത്തലയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. പ്രതിപക്ഷ നേതാവ് ഇടതുമുന്നണിയുടെ നയത്തെക്കുറിച്ചല്ല പറയേണ്ടത്. തെരഞ്ഞെടുപ്പില്‍ ദോഷമായത് മറ്റു ചില നയങ്ങളാണെന്നും പ്രതാപന്‍ പറഞ്ഞു.

കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. മദ്യനയത്തിന് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. വിഷയത്തില്‍ പാര്‍ട്ടി തിരുത്തല്‍ ആലോചിക്കണം. പാര്‍ട്ടി ചര്‍ച്ച ചെയ്യുമ്പോള്‍ ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കുമെന്നും ചെന്നിത്തല അഭിമുഖ്യത്തില്‍ പറയുന്നു.

Related posts