ബാബു ബങ്കാരം എന്ന പുതിയ ചിത്രത്തിലൂടെ കളക്ഷനില്‍ റിക്കാഡ് നേടി കുതിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷ്. റിലീസ് ചെയ്ത് 4 ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം നേടിയത്.ഏറെ നാളുകള്‍ക്ക് ശേഷമാണ് ഒരു വെങ്കിടേഷ് ചിത്രത്തിന് ഇത്ര മികച്ച വരവേല്പ് ലഭിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ ഗോപാല ഗോപാലയാണ് വെങ്കിടേഷിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മാസ് മസാല ചേരുവകളോടെയാണ് എത്തിയതെ ങ്കിലും നിരൂപകരും നല്ല അഭിപ്രായം പറയുന്നുണ്ടെന്ന പ്രത്യേകതയും ഈ ആക്ഷന്‍ കോമഡി ചിത്രത്തിനുണ്ട്. മാരുതി സംവിധാനം ചെയ്ത ചിത്രത്തില്‍ നയന്‍താര യാണ് നായിക.സിത്താര എന്റര്‍ടൈന്‍മെന്റാണ് നിര്‍മാണം.
വെങ്കിടേഷ്-നയന്‍സ് കെമിസ്ട്രിയും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. മുമ്പ് ഇരുവരും ഒന്നിച്ച തുളസിയും സൂപ്പര്‍ഹിറ്റായിരുന്നു. തമിഴില്‍ ശെല്‍വി എന്ന പേരില്‍ മൊഴി മാറ്റപ്പതിപ്പും റിലീസ് ചെയ്തിട്ടുണ്ട്. സമ്പത്ത് രാജ്, മുരളി ശര്‍മ്മ, ജയപ്രകാശ്, ബ്രഹ്മാനന്ദം എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഗിബ്രാന്‍ സംഗീത സംവിധാനവും റിച്ചാര്‍ഡ് പ്രസാദ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു.