ഇ.​പി. ജ​യ​രാ​ജ​ൻ മ​ർ​ദി​ച്ചെ​ന്നതിന് തെളിവില്ലെന്ന് പോ​ലീ​സ്; നി​യ​മപോ​രാ​ട്ടം നടത്താനൊരുങ്ങി ഫ​ർ​സീ​ൻ


മ​ട്ട​ന്നൂ​ർ: വി​മാ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​തി​ന് താ​നു​ൾ​പ്പെ​ടെ​യു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ തെ​ളി​വി​ല്ലെ​ന്ന പോ​ലീ​സ് വി​ശ​ദീ​ക​ര​ണ​ത്തി​നെ​തി​രേ നി​യ​മ പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഫ​ർ​സീ​ൻ മ​ജീ​ദ്.

ത​ങ്ങ​ളെ ഇ.​പി. ജ​യ​രാ​ജ​ൻ ആ​ക്ര​മി​ച്ചെ​ന്നു കാ​ണി​ച്ച് ര​ണ്ടു ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു കീ​ഴി​ലു​ള്ള പോ​ലീ​സി​ൽനി​ന്നു നീ​തി കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ല.

മു​ഖ്യ​മ​ന്ത്രി​യെ വ​ധി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​രു വ​ർ​ഷ​മാ​യി​ട്ടും കു​റ്റ​പ​ത്രം ന​ൽ​കാ​ൻ എ​ന്തു​കൊ​ണ്ടാ​ണു പോ​ലീ​സി​നു സാ​ധി​ക്കാ​ത്ത​തെ​ന്നും ഫ​ർ​സീ​ൻ മ​ജീ​ദ് ചോദിച്ചു.

ഇ.​പി.​ ജ​യ​രാ​ജ​നെ​തി​രാ​യ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. പ​രാ​തി​ക്കാ​ർ​ക്ക് നോ​ട്ടീ​സും ന​ൽ​കി​യി​രു​ന്നു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഫ​ർ​സീ​ൻ മ​ജീ​ദ്, ആ​ർ.​കെ ന​വീ​ൻ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് തി​രു​വ​ന​ന്ത​പു​രം വ​ലി​യ തു​റ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

2022 ജൂ​ണി​ലാ​ണ് ക​ണ്ണൂ​രി​ൽനി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ വ​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധി​ച്ച​ത്.

പ്ര​തി​ഷേ​ധി​ച്ച ത​ങ്ങ​ളെ ഇ.​പി.​ജ​യ​രാ​ജ​ൻ ആ​ക്ര​മി​ച്ചു​വെ​ന്നു കാ​ണി​ച്ചാ​യി​രു​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment