തെരുവുനായ ശല്യം: അധികൃതര്‍ നിസംഗത വെടിയണമെന്ന്

tvm-dogമുക്കം: വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യവും ആക്രമണവും തടയാന്‍ അധികൃതര്‍ ജാഗ്രത കാണിക്കണമെന്ന് പന്നിക്കോട് ഹീറോസ് കലാകായിക വേദി ആവശ്യപെട്ടു. തെരുവുനായയുടെ കടിയേറ്റ് നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് അമ്പതോളം പേര്‍ കൊല്ലപ്പെടുകയും ഈ വര്‍ഷം മാത്രം അര ലക്ഷത്തിലധികം പേര്‍ക്ക് ഗുരുതര പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകളും ഗൗരവതരമാണ്. ഇതിന്റെ ഒടുവിലെ ഇരയാണ് തിരുവനന്തപുരത്തെ ശിലുവമ്മയെന്ന വൃദ്ധ.

പ്രഭാത പ്രാര്‍ഥനയ്ക്ക് പള്ളിയില്‍ പോകുന്നവര്‍ക്കും മറ്റും വലിയ ഭീഷണിയാണ് തെരുവുനായകള്‍. രാവിലെ മദ്‌റസകളിലേക്ക് കുട്ടികളെ അയക്കാന്‍ രക്ഷിതാക്കള്‍ ഭയപ്പെടുകയാണ്. മൃഗാവകാശം പോലെ മനുഷ്യാവകാശവും സംരക്ഷിക്കപ്പെടണം. അധികൃതര്‍ നിസംഗത വെടിഞ്ഞ് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. ഫസല്‍ ബാബു അധ്യക്ഷത വഹിച്ചു. ജിഷാദ് പരപ്പില്‍, വിഷ്ണുദത്തന്‍ ,സന്‍ ജയ്, ഹാരിസ് പരപ്പില്‍, ഒ.കെ. നസീബ്, സബീല്‍ മോന്‍, റഫീഖലി പരപ്പില്‍, പ്രണവ് ഉച്ചക്കാവില്‍, യൂസഫ് പരമരി എന്നിവര്‍ പ്രസംഗിച്ചു.

തെരുവുനായ ശല്യത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് മുക്കം റേഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ആവശ്യപ്പെട്ടു. കബീര്‍ സഖാഫി കുറ്റി പാലക്കല്‍ അധ്യക്ഷത വഹിച്ചു. ഹുസൈന്‍ യമാനി മുക്കം, അബ്ദുല്ല മുസ്ലിയാര്‍ മണാശ്ശേരി, മുഹമ്മദലി ഫൈസി, മുനീര്‍ ദാരിമി മുരിങ്ങം പുറായ്, അബ്ദുല്‍ ഗഫൂര്‍ മുസ്‌ലിയാര്‍ പട്ടേലില, ദാരിമി ഇ.കെ. കാവനൂര്‍ കൂടരഞ്ഞി, സുബൈര്‍ മുസ്ലിയാര്‍ മരഞ്ചാട്ടി, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ചേന്ദമംഗല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts