മഡിക്കല്‍ കോളജില്‍ നഴ്‌സുമാര്‍ കുറവ്; നഴ്‌സിംഗ് സൂപ്രണ്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു പരാതി നല്‍കി

klm-nureseഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പീടിയാട്രിക് തീവ്രപരിചരണവിഭാഗത്തിലും കാന്‍സര്‍ വിഭാഗത്തിലും നഴ്‌സുമാരുടെ എണ്ണം കുറവാന്നെന്നു പരാതി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീടിയാട്രിക് വിഭാഗം ആരംഭിച്ചപ്പോള്‍ 10 നഴ്‌സുമാരും കാന്‍സര്‍ വിഭാഗത്തില്‍ ആറു നഴ്‌സുമാരുമാണു ഉണ്ടായിരുന്നത്. പിന്നീട് വിവിധ കാരണത്താല്‍ 10 നഴ്‌സുമാര്‍ പിരിഞ്ഞു പോയി. നിലവില്‍ ആറു നഴ്‌സുമാരുടെ സേവനം മാത്രമേ രണ്ടു വിഭാഗത്തിലും ലഭിക്കുന്നുള്ളൂ.

കാലക്രമേണ ആശുപത്രി വികസനത്തിന്റെ ഭാഗമായി പീടിയാട്രിക് തീവ്രപരിചരണവിഭാഗത്തില്‍ അഞ്ചു വെന്റിലേറ്റര്‍ കൂടി സ്ഥാപിച്ചു. നിലവില്‍ ഇവിടെ 28 ബെഡുകളും ഉണ്ട്.   നാലു നഴ്‌സുമാര്‍ സേവനം ആവശ്യമായ സ്ഥലത്ത്് ഒരാളെ മാത്രമാണ് പീടിയാട്രിക് തീവ്രപരിചരണ വിഭാഗത്തില്‍ ഡ്യൂട്ടിക്കായി നിയമിക്കുന്നത്. അതുപോലെ കാന്‍സര്‍ വാര്‍ഡിലും നഴ്‌സുമാരുടെ കുറവുണ്ടെന്നു നഴ്‌സിംഗ് സൂപ്രണ്ട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയില്‍ പറയുന്നു.

Related posts