ചാലക്കുടി: നഗരസഭാ പ്രദേശത്തെ തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുവേണ്ട സംവിധാനം ഉണ്ടാക്കത്തതില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. തെരുവുനായ്ക്കളെ തുരത്താന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടും മൃഗാശുപത്രികളില്‍ ശസ്ത്രക്രിയ നടത്തുന്നതിനുവേണ്ട ഉപകരണങ്ങളും മറ്റും ഇല്ലെന്നു യോഗം ചൂണ്ടിക്കാട്ടി. തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള മൃഗാശുപത്രിയെ സമീപിച്ചപ്പോള്‍ ശസ്ത്രക്രിയക്കുവേണ്ട ഉപകരണങ്ങള്‍ അടങ്ങുന്ന കിറ്റ് പുറത്തുനിന്നും വാങ്ങിക്കൊണ്ടുവരാനാണ് അധികൃതര്‍ പറയുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
നഗരസഭ തെരുവുനായ്ക്കളെ സംബന്ധിച്ച് പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തിറങ്ങാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രസിഡന്റ് കെ.കെ.അനില്‍ലാല്‍ അധ്യക്ഷത വഹിച്ചു. ദീപു ദിനേശ്, ലിജോ മുളങ്ങാടന്‍, കെ.ജെ.സീക്കോ, നിഖില്‍ തങ്കപ്പന്, അലക്സ് പോള്‍ എന്നിവര്‍ പ്രസംഗിച്ചു.
ചാലക്കുടി: ജനങ്ങളുടെ ജീവനു ഭീഷണിയായി മാറിയ തെരുവ് നായ്ക്കളെ ഉന്മൂലനം ചെയ്യണമെന്നു ജനതാദള്‍ – എസ് നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.സി.ആഗസ്തി അധ്യക്ഷത വഹിച്ചു. എ.എല്‍.കൊച്ചപ്പന്, ജോര്‍ജ് വി.ഐനിക്കല്‍, ജനത പൗലോസ്, എന്‍.സി. ബോ ബന്, സി.എ. തോമസ്, കെ.പി.ആന്റണി, റോയ് ജോസഫ്, ശിവന് ഈശ്വരത്ത് എന്നിവര്‍ പ്രസംഗിച്ചു.