കേരളത്തിലെ കാലപ്പഴക്കം ചെന്ന പാളങ്ങളും ട്രെയിന്‍ ബോഗിയും ഒഴിവാക്കണം

KTM-RAILപരവൂര്‍: കേരളത്തിലെ കാലപഴക്കം ചെന്ന ട്രെയിന്‍ പാളങ്ങള്‍ അടിയന്തിരമായി   മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പരവൂര്‍ സജീബ് കേന്ദ്ര റെയില്‍വേ മന്ത്രി ടി സുരേഷ് പ്രഭുവിന് ഡല്‍ഹിയിലെത്തി നിവേദനം സമര്‍പ്പിച്ചു.

അങ്കമാലി-കറുകുറ്റി അപകടത്തെകുറിച്ച് റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാവിഭാഗം പ്രത്യേകാന്വേഷണം നടത്തുക, കേരളത്തില്‍ ഓടുന്ന കാലപ്പഴക്കം ചെന്ന ബോഗികള്‍ പിന്‍വലിക്കുക, ആധുനിക സിഗ്നല്‍ സംവിധാനം കേരളത്തിലാകമാനം ഏര്‍പ്പെടുത്തുക, അപകടത്തിന്റെ മറവില്‍ ട്രെയിന്‍ സര്‍വീസുകള്‍ വൈകിപ്പിക്കുന്നത് ഒഴിവാക്കുക, എറണാകുളത്തു അവസാനിക്കുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ ആലപ്പുഴ, കായംകുളം എന്നിവിടങ്ങളിലേക്കും ആലപ്പുഴ കായംകുളം എന്നിവിടങ്ങളില്‍ അവസാനിപ്പിക്കുന്ന സര്‍വീസുകള്‍ കൊല്ലത്തേക്കും, നാഗര്‍കോവില്‍ ഭാഗത്ത് നിന്ന് തിരുവനന്തപുരം അവസാനിക്കുന്ന സര്‍വീസുകള്‍ കൊല്ലത്തേക്കും ഷൊര്‍ണ്ണൂര്‍ അവസാനിക്കുന്ന ചില സര്‍വീസുകളെങ്കിലും നിലമ്പൂര്‍ വരെയും നീട്ടാനുള്ള നടപടികള്‍ സ്വീകരിക്കുക, റെയില്‍വേ ബജറ്റ്  ഇല്ലാതാക്കാനുള്ള തീരുമാനം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും  നിവേദനത്തില്‍ ഉന്നയിച്ചിട്ടുണ്ട്.

Related posts