ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്: അക്രമി കാമറയില്‍ പിന്നില്‍ സിപിഎമ്മെന്നു ബിജെപി

t-bjpofficeതിരുവനന്തപുരം:  ഇന്നലെ  ബോംബേറില്‍ തകര്‍ന്ന ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഫോറന്‍സിക് വിദഗ്ധര്‍ എത്തി തെളിവെടുപ്പ് ആരംഭിച്ചു.  ആക്രമണത്തില്‍ ഓഫീസിലെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.    ഇന്നലെ രാത്രി 11.55-ഓടെയാണ് ബിജെപിയുടെ കുന്നുകുഴിയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ് നടന്നത്. ബോംബേറില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. ബൈക്കിലെത്തിയ ഒരാള്‍ ഓഫീസിന് നേരെ ബോംബേറ് നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ (ഒന്നാം പേജ് തുടര്‍ച്ച)

ബിജെപി ഓഫീസിന് സമീപത്തെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ആരാഞ്ഞു. അക്രമത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ മ്യുസിയം പോലീസ് കേസെടുത്തിട്ടുണ്ട്. ബിജെപി ഓഫീസിന് നേരെ ബോംബേറ് നടന്നതിന്റെ പശ്ചാത്തലത്തില്‍ ഏകെജി സെന്റര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി ഓഫീസുകള്‍ക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

പാര്‍ട്ടി ഓഫീസിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് ആരോപിച്ചു. ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ  സിപിഎം വ്യാപകമായി അക്രമം നടത്തുകയാണ്.  പാര്‍ട്ടി ഓഫീസുകള്‍ക്ക് പോലും പ്രവര്‍ത്തിക്കാന്‍ കഴിയാത്തവിധത്തില്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്ന് കൃഷ്ണദാസ് ആരോപിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് അക്രമികള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.

ബോംബേറ് നടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് വരെ കുമ്മനം രാജശേഖരന്‍ പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നു.   ബിജെപി ഓഫീസിന് നേരെ നടന്ന  ആക്രമണത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് എം.ടി.രമേശ് ആവശ്യപ്പെട്ടു.  ബിജെപി ഓഫീസുകള്‍ ആക്രമിക്കാന്‍ ധൈര്യമുള്ളവര്‍ ആരാണെന്ന് ജനങ്ങള്‍ക്കറിയാം. അക്രമത്തിന് പിന്നില്‍ സിപിഎം ആണ്.  ബിജെപിയുടെ പാര്‍ട്ടി ഓഫീസിന് നേരെ നടന്ന  അക്രമത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയാറല്ലെന്നും ശക്തമായി നേരിടുമെന്നും രമേശ് വ്യക്തമാക്കി.

Related posts