സ്റ്റോക്ഹോം: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ഹോമിൽ ഇസ് ലാമിക വിരുദ്ധ പ്രതിഷേധക്കാർ ഖുറാൻ കത്തിച്ചു പ്രതിഷേധം നടത്തി.
ബലി പെരുന്നാൾ ദിനത്തിലെ പ്രാർഥനകൾക്കായി വിശ്വാസികൾ ഒത്തുകൂടിയ സ്റ്റോക്ഹോം സെൻട്രൽ മോസ്കിനു മുമ്പിലാണു തീവ്ര വലതുപക്ഷ വിഭാഗക്കാരനായ സൽവാന മോമിക എന്നയാൾ ഈ കൃത്യം നിർവഹിച്ചത്.
സ്വീഡിഷ് പതാകകൾ കൈയിലേന്തിയ ഇയാൾ പൊതുമധ്യത്തിൽവച്ച് ഖുറാൻ വലിച്ചുകീറുകയും തീ വച്ചു നശിപ്പിക്കുകയുമായിരുന്നു. ഇയാളുടെ കൂട്ടാളി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
ഖുറാൻ വിരുദ്ധ പ്രതിഷേധം നടത്താൻ പോലീസ് അനുമതിയോടെയാണ് ഇവർ സ്ഥലത്തെത്തിയത്. സംഭവത്തിനുശേഷം ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ഇവർക്കെതിരേ വംശീയവിദ്വേഷ വകുപ്പ് ചുമത്തി കേസ് ചാർജ് ചെയ്തതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച വിശ്വാസികളെയും പോലീസ് സ്ഥലത്തുനിന്നു നീക്കി.