ന്യൂഡല്‍ഹി: റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതില്‍ കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ വിമര്‍ശനം. എല്ലാ സംസ്ഥാനങ്ങളും മാര്‍ച്ച് 31 നകം റേഷന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു. എപിഎല്‍, ബിപിഎല്‍ പട്ടികപോലും കേരളം കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ല. 2015 ഡിസംബറിനകം പട്ടിക നല്‍കണമെന്ന നിര്‍ദേശം കേരളവും തമിഴ്നാടും നടപ്പാക്കിയില്ല. കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ആനുകൂല്യം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കും. ആറു സംസ്ഥാനങ്ങള്‍ മാത്രമാണ് റേഷന്‍ കടകളില്‍ സമ്പൂര്‍ണ കമ്പ്യൂട്ടര്‍ വത്കരണം നടപ്പിലാക്കിയതെന്നും മന്ത്രി പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെ റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം: കേന്ദ്ര സര്‍ക്കാര്‍
