താളം കൊട്ടിക്കേറേണ്ട ചെണ്ടകൾ നാറ്റം പരത്തി ചക്കിട്ടപാറ പഞ്ചായത്തിൽ; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ അധികൃതർ

ച​ക്കി​ട്ട​പാ​റ: കൊ​ട്ടാ​ൻ പ​റ്റാ​ത്ത ചെ​ണ്ട​ക​ൾ ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ദു​ർ​ഗ​ന്ധം പ​ര​ത്തു​ന്നു. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന്‍റെ കോ​ണി​ച്ചു​വ​ട്ടി​ൽ ഒ​രു വ​ർ​ഷം മു​മ്പ് കൂ​ട്ടി​യി​ട്ട ചെ​ണ്ട​ക​ളു​ടെ തോ​ലു​ക​ൾ അ​ഴു​കി​യാ​ണു നാ​റ്റം വ​മി​ക്കു​ന്ന​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് പ​ട്ടി​ക​ജാ​തി വ​നി​ത​ക​ൾ​ക്കാ​യി പ​ദ്ധ​തി​യു​ണ്ടാ​ക്കി​യാ​ണു വ​നി​താ ചെ​ണ്ട സം​ഘ​മു​ണ്ടാ​ക്കി​യ​ത്.

കു​റെ മേ​ളം മു​ഴ​ക്കി​യ​തോ​ടെ ഇ​വ ത​ക​രാ​റി​ലാ​യി. ഇ​തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പാ​ഴ് വ​സ്തു​ക്ക​ൾ നി​ക്ഷേ​പി​ച്ച സ്ഥ​ല​ത്ത് കൂ​ട്ടി​യി​ട്ടു. ഇ​ത് വാ​ർ​ത്ത​യാ​യ​തോ​ടെ എ​ല്ലാ​മെ​ടു​ത്തു കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​ത്ത കോ​ണി​ച്ചു​വ​ട്ടി​ൽ നി​ക്ഷേ​പി​കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ അ​ടു​ത്താ​ണു സേ​വ​ന കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ പൂ​രി​പ്പി​ക്കാ​നും മ​റ്റു​മെ​ത്തു​ന്ന​വ​ർ ദു​ർ​ഗ​ന്ധ കാ​ര്യം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ കാ​ര്യം വ്യ​ക്ത​മാ​ക്കാ​തെ ഉ​രു​ണ്ടു ക​ളി​ക്കു​ക​യാ​ണ്. ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ചെ​ണ്ട​ക​ൾ കോ​ണി​ച്ചു​വ​ട്ടി​ൽ നി​ന്നും മാറ്റണമെന്നാണ് ഇ​വി​ടെ വ​രു​ന്ന​വ​രു​ടെ ആ​വ​ശ്യം.

Related posts