കേരളത്തെ മനുഷ്യാലയമാക്കിയതില്‍ ശ്രീനാരായണഗുരുവിന്റെ പങ്ക് വലുതെന്ന് വെള്ളാപ്പള്ളി

alp-vellapallyചേര്‍ത്തല: കേരളത്തെ മനുഷ്യാലയമാക്കിയതില്‍ ഗുരുവിന്റെ പങ്ക് വലുതാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്‍ സംഘടിപ്പിച്ച ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഗുരുദേവ ദര്‍ശനങ്ങളിലുണ്ട്. എന്നാല്‍ ഗുരുദേവനുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

ഗുരുദേവന്‍ ദൈവമല്ലെന്നു ആരുപറഞ്ഞാലും  ദൈവമാണോയെന്ന് ജനങ്ങളാണ് തീരുമാനക്കേണ്ടത്.
ഇന്ത്യന്‍ ഭരണഘടന ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമാണെന്നും എന്നാല്‍ അന്ധന്‍ ആനയെ കണ്ടതുപോലെയാണ് ഗുരുവിന്റെ ദര്‍ശനങ്ങളെ പലരും വാഖ്യാനിക്കുന്നതെന്നും, പാര്‍ലമെന്റിലും നിയമസഭകളിലും നിലവിലുള്ള സീറ്റ് സംവരണം ജാതി വ്യവസ്ഥയ്ക്കു ഒന്നാംതരം ഉദാഹരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മെഗാ യോഗാ പ്രദര്‍ശനം നടി ശ്വേതാ മേനോന്‍ ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി.

Related posts