നെന്മാറ: റബര്‍വില താഴുന്നതോടെ കര്‍ഷകര്‍ കടക്കെണിയില്‍. മരങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റ് ഇടാതിരുന്ന കര്‍ഷകര്‍പോലും വിലകുറഞ്ഞതോടെ കടുത്ത ആശങ്കയിലാണ്. പ്രതീക്ഷിച്ചതുപോലെ ഉത്പാദനം വര്‍ധിക്കാത്തതും റബര്‍വില സ്ഥിരതാ ഫണ്ട് രണ്ടാംഘട്ടം ഈ സീസണില്‍ ഇല്ലാത്തതുമൂലവും ബാങ്കില്‍നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റും എടുത്ത കടങ്ങള്‍ വീട്ടാന്‍ വഴിയില്ലാതെ കര്‍ഷകര്‍ വലയുകയാണ്.
നെന്മാറ, കയറാടി, പോത്തുണ്ടി, അടിപ്പെരണ്ട, ഒലിപ്പാറ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ഉത്പാദനം കൂട്ടുന്നതിനു ഉത്തേജകമരുന്ന് പ്രയോഗിക്കാനുള്ള തീരുമാനത്തിലാണ്. വില ഇടിഞ്ഞതോടെ വെട്ടുകൂലി, രാസവളപ്രയോഗം, വീട്ടുചെലവ്, മക്കളുടെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്കായി പലരും സ്വകാര്യസ്ഥാപനങ്ങളില്‍നിന്നു സ്വര്‍ണവായ്പയും പലിശയ്ക്കും കടംവാങ്ങിയാണ് മുന്നോട്ടുപോകുന്നത്. മഴ കുറഞ്ഞതിനാല്‍ നേരത്തെ ടാപ്പിംഗ് നിര്‍ത്തിവയ്‌ക്കേണ്ട സാഹചര്യവും നിലനില്ക്കുന്നു.