ഗുരുവായൂര്‍: 60 കിലോ വെള്ളികൊണ്ട് തുലാഭാരം നടത്തി. അഡ്ലക്സ് കണ്വന്ഷന് സെന്റര്‍ ഉടമ സുധീഷിന്റെ മകള്‍ അഞ്ജന സുധീഷാണ് വെള്ളിവിളക്കുകള്കൊണ്ട് തുലാഭാരം നടത്തിയത്. ഏഴ് കവചവിളക്കും രണ്ട് തൂക്കുവിളക്കുമാണ് വേണ്ടിവന്നത്. തുലാഭാരത്തിനു ശേഷം വിളക്കുകള്‍ മണ്ഡപത്തില്‍ തെളിയിച്ചു.
ദേവസ്വം ഭരണസമിതിയംഗം പി.കെ.സുധാകരന്, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ എം.നാരായണന്, മാനേജര്‍മാരായ ആര്.പരമേശ്വരന്, ശങ്കര്‍, ടി.കെ.ഗോപാലകൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു. 30 ലക്ഷം രൂപയോളം വെള്ളിക്ക് വിലവരും. ഇത് നിര്‍മിക്കാന്‍ 10 ലക്ഷത്തോളം വിലവന്നിട്ടുണ്ട്.

