മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ വൈകരുതെന്ന് കര്‍ശന നിര്‍ദേശം

ktm-medicalcollegeഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാര്‍ കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കണമെന്ന് അധികൃതരുടെ കര്‍ശന നിര്‍ദേശം. കൃത്യസമയം പാലിക്കാതെ എത്തുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ നീക്കം. 10.30നു ശേഷം ആശുപത്രിയില്‍ എത്തുന്ന ജീവനക്കാരുടെ ആ ദിവസം അവധിയായി പരിഗണിക്കും.

ആശുപത്രിയിലെ ജീവനക്കാര്‍ രജിസ്റ്ററില്‍ ഒപ്പിട്ട ശേഷം സ്വകാര്യപരിപാടികള്‍ക്കായി പോകുന്നുവെന്നു പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.  ഓഫീസ് ജീവനക്കാരുടെ കെടുകാര്യസ്ഥതമൂലം ഹെഡ്‌നഴ്‌സായി സ്ഥാനക്കയറ്റം ലഭിച്ച നഴ്‌സിനു ഹെഡ്‌നഴ്‌സിന്റെ ശമ്പളം ലഭിച്ചത് മൂന്നു വര്‍ഷത്തിനു ശേഷമായിരുന്നു.

ഹെഡ്‌നഴ്‌സ് നടത്തിയ ഒറ്റയാള്‍ സമരത്തിനൊടുവില്‍ ആശുപത്രി സൂപ്രണ്ട് ഇടപെട്ടാണ് ശമ്പളത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കിയത്.  ഇത്തരത്തില്‍ നിരവധി പരാതികള്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി ഓഫീസില്‍ പഞ്ചിംഗ് സംവിധാനം കൊണ്ടുവരാനും അധികൃതര്‍ ആലോചിക്കുന്നുണ്ട്. നിലവില്‍ ആശുപത്രി ഓഫീസില്‍ പഞ്ചിംഗ് സംവിധാനമില്ല.

Related posts