കൊടകര: മറ്റത്തൂര്‍ പഞ്ചായത്തി ലെ ചെമ്പൂച്ചിറയില്‍ സ്വകാര്യ ചെരുപ്പു നിര്‍മാണ കമ്പനിയിലേക്ക് കൊണ്ടുവന്ന യന്ത്രസാമഗ്രികള്‍ ലോറിയില്‍ നിന്നിറക്കുന്നത് പൗര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. സ്ത്രീകളടക്കമുള്ള പൗരസമതി പ്രവര്‍ത്തകരെ കൊടകര സിഐ കെ.സുമേഷിന്റെ നേതൃത്വത്തില്‍ വെള്ളിക്കുളങ്ങര പോലിസ് പിന്നീട് അറസ്റ്റുചെയ്തു നീക്കി.
ചെമ്പുച്ചിറയിലെ ജനവാസ മേഖലയില്‍ ചെരുപ്പുനിര്‍മാണ കമ്പിനി പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെ പൗരസമിതി രണ്ടുവര്‍ഷമായി സമരരംഗത്താണ്. കമ്പനി പരിസ്ഥി തി മലിനീകരണത്തിനും ഗുരുതര മായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടവരുത്തുമെന്നാരോപിച്ചാണ് പൗരസമതി സമരരംഗത്തുള്ളത്. അതേ സമയം കമ്പനിക്ക് സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവുള്ളതിന്റെ അടിസ്ഥാനത്തിലാണു സമരക്കാരെ അറസ്റ്റു ചെയ് തുനീക്കിയതെന്ന് പോലീസ് അറിയിച്ചു.