വെങ്കിടേഷിന്റെ നായികയായി നിത്യ ആദ്യമായ്…

nithiyaസംവിധായകന്‍ കിഷോര്‍ തിരുമലയുടെ പുതിയ ചിത്രം ആടലു മേക്കു ജോ ഹാര്‍ലു എന്ന ചിത്രത്തിലൂടെ സൂപ്പര്‍ നായകന്‍ വെങ്കിടേഷിന്റെ നായികയാവാന്‍ ഒരുങ്ങുകയാണ് നിത്യ മേനോന്‍. സ്ത്രീ കേന്ദ്രീകൃതമായ ഒരു റൊമാന്റിക്ക് കോമഡി ചിത്രമാണിത്. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ആളുടെ വേഷമാണ് വെങ്കിക്ക് ചിത്രത്തില്‍. ഇവരുടെ അവിശ്വസനീയമായ പ്രണയവും ചിത്രത്തില്‍ പറയുന്നുണ്ട്.

നിരവധി ഹാസ്യ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കുന്നതെന്ന് സംവിധായകന്‍ പറയുന്നു. സിനിമാ മേഖലയിലെ പ്രമുഖരായ പല നടന്മാര്‍ക്ക് ഒപ്പവും അഭിനയിച്ചിട്ടുള്ള വെങ്കിടേഷിനൊപ്പം അഭിനയി ക്കുന്നതിന്റെ സന്തോഷത്തിലാണ് നിത്യ.

Related posts