ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ; ഇ​രു​ണ്ടു വെ​ളു​ക്കാ​ൻ കാ​ത്ത് ആ​രാ​ധ​ക​ർ


അ​ഹ​മ്മ​ദാ​ബാ​ദ്: ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ പു​തി​യ രാ​ജാ​ക്ക​ന്മാ​രെ അ​റി​യാ​ൻ ഇ​നി അ​ധി​ക​മൊ​ന്നും കാ​ത്തി​രി​ക്കേ​ണ്ട. നാ​ളെ ഇ​രു​ണ്ടു വെ​ളു​ത്താ​ൽ ഏ​റെ​നാ​ളാ​യി കാ​ത്തി​രു​ന്ന ആ ​ദി​ന​മാ​യി.

ഇ​ന്ത്യ മൂ​ന്നാ​മ​തും ലോ​ക​കി​രീ​ടം നേ​ടു​മെ​ന്ന് ഇ​ന്ത്യ​ക്കാ​ർ മാ​ത്ര​മ​ല്ല, ലോ​കം മു​ഴു​വ​ൻ പ​റ​യു​ന്നു. ഇ​തു​വ​രെ​യു​ള്ള പ​ത്തു മ​ത്സ​ര​ങ്ങ​ളി​ലും ത്ര​സി​പ്പി​ക്കു​ന്ന വി​ജ​യം നേ​ടി ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്ക് കി​രീ​ട​മ​ണി​യാ​ൻ ഒ​രു ക​ട​ന്പ കൂ​ടി മാ​ത്രം.

ഞാ​യ​റാ​ഴ്ച അ​ഹ​മ്മ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യാ​ണ് ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. ര​ണ്ടാം ത​വ​ണ​യാ​ണു ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ-​ഓ​സ്ട്രേ​ലി​യ പോ​രാ​ട്ടം. 2003ൽ ​ഇ​രു ടീ​മും ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ വി​ജ​യം ഓ​സീ​സി​നാ​യി​രു​ന്നു.

ഇ​ന്ന​ലെ ര​ണ്ടാം സെ​മി​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ അ​ല്പം ആ​യാ​സ​പ്പെ​ട്ടാ​ണ് ഓ​സ്ട്രേ​ലി​യ കീ​ഴ​ട​ക്കി​യ​ത്. 49.4 ഓ​വ​റി​ൽ 212 റ​ൺ​സി​ന് ഓ​ൾ ഔ​ട്ടാ​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രേ മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഓ​സീ​സ് 47.2 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടാ​ണ് വി​ജ​യം ക​ണ്ട​ത്.

 

Related posts

Leave a Comment