ലണ്ടൻ: ലോകത്തിലെ ഏറ്റവും വിലവിടിപ്പുള്ള വിസ്കിയാണു “മകാലൻ 1926′. കോടീശ്വരന്മാർക്ക് പ്രൗഢിയുടെയും സ്വകാര്യ അഹങ്കാരത്തിന്റെയും ഭാഗമാണ് ഈ അന്താരാഷ്ട്ര ബ്രാൻഡ്!
കഴിഞ്ഞദിവസം ലണ്ടനിൽ നടന്ന ലേലത്തിൽ മകാലൻ വിസ്കിയുടെ ഒരു കുപ്പി വിറ്റുപോയത് 2.7 മില്യൺ ഡോളറിനാണ് (ഏകദേശം 22,50,37,035 രൂപ).
1926ലെ ഒരു എക്സ്ക്ലൂസീവ് ശേഖരത്തിലെ 40 കുപ്പികളിൽ ഒന്നാണിത്. ആറു പതിറ്റാണ്ടുകൾ ഷെറി കാസ്കുകളിൽ സൂക്ഷിച്ചിരുന്ന ഈ വിസ്കി ഇതുവരെ നിർമിച്ചതിൽ ഏറ്റവും പഴക്കമുള്ളതായി കണക്കാക്കുന്നു. നേരത്തെയും കോടികൾക്ക് മകാലൻ വിസ്കി ലേലത്തിൽ പോയിട്ടുണ്ട്.
എന്നാൽ, ഇത്തവണത്തെ ലേലത്തുക അതിനെയൊക്കെ പിന്നിലാക്കി. ഇറ്റാലിയൻ ചിത്രകാരൻ വലേരിയോ അദാമി കൈകൊണ്ടു വരച്ച ലേബൽ ആണ് കുപ്പിയുടെ പുറത്തു പതിച്ചിരിക്കുന്നത്.