
പേരാമ്പ്ര: മൂന്നു മാസം മുമ്പ് അറക്കാനായി കുറ്റിയാടി ചന്തയില്‍ എത്തിച്ച പശുവിനെ വാങ്ങിയ കര്‍ഷകനു “ലോട്ടറി’യടിച്ചു. പശു ഇരട്ട പെറ്റു…! രണ്ടു പെണ്കിടാങ്ങള്. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ തരിപ്പിലോട് പൂഴിത്തോട്ടത്തില് പി.ടി. സുരേന്ദ്രനാണ് ഭാഗ്യവാന്. വാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോഴൊന്നും പശു ഗര്‍ഭിണിയാണെന്നു സുരേന്ദ്രന് അറിഞ്ഞിരുന്നില്ല. രാവിലെ തെങ്ങ് ചെത്താനായി തൊഴുത്തിനരികിലൂടെ വന്ന നാട്ടുകാരന് പ്രകാശനാണ് പശു ഇരട്ട പ്രസവിച്ച കാര്യം അറിയിച്ചത്. മേഖലയിലെ മികച്ച ജൈവ കര്‍ഷകനാണ് കേരള കോണ്‍ഗ്രസ്-എം കോഴിക്കോട് ജില്ലാ സെക്രട്ടറി കൂടിയായ സുരേന്ദ്രന്.

