കുടിയാന്മലയില്‍ യുവതിക്കു വെട്ടേറ്റ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍

alp-arrestചെമ്പേരി: വീട്ടമ്മയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കുടിയാന്മല പള്ളിക്കുന്നിലെ പാലത്തുംപറമ്പില്‍ സുനിലിനെ (42) യാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്.    വെട്ടേറ്റതിനെ തുടര്‍ന്ന് തലക്കും കഴുത്തിനും കൈക്കും സാരമായി പരിക്കേറ്റ സ്മിത (36) തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം.

പരിക്കേറ്റ സ്മിതയെ ഉടന്‍ അയല്‍വാസികള്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. രാത്രിതന്നെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ സ്മിത അപകടനില തരണം ചെയ്തിട്ടുണ്ട്. രണ്ട് മക്കളുടെ മാതാവാണ് സ്മിത. കുടുംബവഴക്കിനെ തുടര്‍ന്നാണ് സുനില്‍ സ്മിതയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സുനിലിനെ ഇന്നലെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Related posts