തലവരി പണം വാങ്ങിയതിന് തെളിവ് നല്‍കിയാല്‍ വിജിലന്‍സ് അന്വേഷണമെന്ന് മുഖ്യമന്ത്രി

EKM-PINARAI തിരുവനന്തപുരം: ചില സ്വാശ്രയ കോളജുകള്‍ ഇപ്പോഴും തലവരി പണം വാങ്ങുന്നുണ്ടെന്ന മാധ്യമ വാര്‍ത്തകളില്‍ വസ്തുതയുണ്ടെങ്കില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെക്കുറിച്ച് മാത്രമേ തനിക്ക് അറിയൂ. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന് എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സര്‍ക്കാരിന് കൈമാറാമെന്നും ഇത് വിജിലന്‍സിന് നല്‍കാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related posts