നാലു പവനും 60,000രൂപയും ഉടമയെ ഏല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി

knr-autodriverകാഞ്ഞങ്ങാട്: ഓട്ടോറിക്ഷയില്‍ മറന്ന നാലു പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും ഉടമയ്ക്കു നല്‍കി ഡ്രൈവര്‍ മാതൃകയായി. കോട്ടച്ചേരി മെട്രോ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ പുല്ലൂര്‍ കേളോത്തെ കെ.ബിജുവാണ് മാതൃകയായത്. കാഞ്ഞങ്ങാട് ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ രഘുനാഥിനെയും കുടുംബത്തെയും കാഞ്ഞങ്ങാട് കൈലാസ് തിയേറ്ററിനടുത്തുനിന്നും റെയില്‍വേ സ്റ്റേഷനില്‍ കൊുവിട്ട് തിരികെ കോട്ടച്ചേരി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ സീറ്റിലിരിക്കുന്ന ബാഗില്‍നിന്നും മൊബൈല്‍ റിംഗ് ടോണ്‍ കേട്ടു.

അപ്പോഴാണ് തന്റെ റിക്ഷയില്‍ യാത്രക്കാര്‍ ബാഗ് മറന്ന വിവരം ബിജു അറിയുന്നത്. തെല്ലും ആലോചിക്കാതെ പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. അപ്പോഴേയ്ക്കും ദമ്പതികള്‍ പരാതിയുമായി കാത്തുനില്‍പ്പുായിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ ബാഗ് ഉടമയ്ക്ക് കൈമാറി.

Related posts