കാട്ടിക്കുളം: എസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പോലിസില്‍ പരാതി നല്കി. തിരുനെല്ലി അപ്പപ്പാറ ബ്രഹ്മഗിരി എസ്റ്റേറ്റിലെ മാനേജര്‍ക്കെതിരെയാണ് തിരുനെല്ലി പോലീസില്‍ ദളിത് യുവതി പരാതി നല്‍കിയത്. ഗര്‍ഭിണിയായ യുവതിയുടെ പരാതി പ്രകാരം മാനേജര്‍ക്കെതിരെ ബലാത്സംഗ കുറ്റത്തിനും എസ്സി എസ്ടി പീഡന നിയമപ്രകാരവും കേസെടുത്തു.
കഴിഞ്ഞ ഓഗസ്റ്റില്‍ വ്യത്യസ്ത ദിനങ്ങളിലായി തമേല് ഉദ്യോഗസ്ഥനായ എസ്റ്റേറ്റ് മാനേജര്‍ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായ യുവതിയുടെ പരാതി പ്രകാരം കൊല്ലം സ്വദേശിയായ ശിവരാജ(32)നെതിരെയാണ് തിരുനെല്ലി പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് യുവതി പരാതി നല്‍കിയത്. മാനന്തവാടി എസ്എംഎസ് ഡിവൈഎസ്പി അശോക് കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.