തിരുവനന്തപുരത്ത് യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു

tvm-crimebloodനേമം: കാരയ്ക്കാമണ്ഡപത്തിന് സമീപം യുവാക്കളുടെ സംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഒരാള്‍ക്ക് വെട്ടേറ്റു. വെള്ളായണി കൊല്ലംപഴഞ്ഞി അല്‍ത്താഫ് സലിം മന്‍സിലില്‍ കബീറിന്റെ മകന്‍ റഫീഖ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഘര്‍ഷമുണ്ടായത്. കാരയ്ക്കാമണ്ഡപം സ്വദേശിയായ അബു ഷക്കീറിനെ റഫീഖും സംഘവും വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതിന്റെ തിരിച്ചടിയായി നടന്ന ആക്രമണമാണ് റഫീഖിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ റഫീഖിനെ മെഡിക്കല്‍ കോളജാശുപത്രിയിലും പിന്നീട് സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിനു കീഴടങ്ങി. സംഘര്‍ഷത്തില്‍ വെട്ടേറ്റ അബുഷക്കീര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

Related posts