പത്തനംതിട്ട: ജലവിതരണ പദ്ധതികളുടെയും വൈദ്യുതി പദ്ധതികളുടെയും നാടായ പത്തനംതിട്ട അപ്രതീക്ഷിത വരള്‍ച്ചയുടെ പിടിയില്‍. കാലവര്‍ഷം ദുര്ബ ലമാകു കയും തുലാംവര് ഷം വൈകു കയും ചെയ്യുന്ന സാഹച ര്യത്തിലാണിത്. ഇന്നലെ തുലാംവര്ഷത്തിന്റെ ലക്ഷണ ങ്ങള് തുടങ്ങി യെങ്കിലും മഴ ശക്തമല്ലെങ്കില്‍ വരള്‍ച്ച അധീകരിക്കാനാണ് സാധ്യത. സാധാരണനിലയില്‍ ജനുവരി മുതല്‍ അനുഭവപ്പെട്ടിരുന്ന ജലക്ഷാമം ഇക്കുറി നേരത്തെയാകുമെന്ന ഭീതിയിലാണ് മലയോരവാസികള്‍. കടുത്ത വരള്‍ച്ചയില്‍ നദികളും തോടുകളും നീര്‍ച്ചാലുകളും വറ്റിവരണ്ടതോടെ കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് താഴ്ന്നു. ഇതാദ്യമായാണ് സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇത്തരത്തില്‍ ഒരു അനുഭവം മലയോരവാസികള്ക്കുണ്ടാകുന്നത്.
ജൂണ്‍ മുതലുള്ള തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കഴിഞ്ഞപ്പോള്‍ ജില്ലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 33.5 ശതമാനം മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂലൈ പകുതിക്കുശേഷം മഴ ലഭിച്ചിരുന്നില്ല. പമ്പ, അച്ചന്‍കോവില്‍, മണിമല, കല്ലട എന്നീ നദികളിലെല്ലാം ജലനിരപ്പ് കുറഞ്ഞതോടെ ജില്ലയിലെ ഭൂഗര്‍ഭ ജലനിരപ്പും ക്രമാതീതമായി താഴുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ജലനിരപ്പ് താഴ്ന്നതോടെ ജലവിതരണ പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനിടയുണ്ട്. പകല്‍ച്ചൂട് ഉയര്‍ന്നു നില്‍ക്കുന്നത് ജലം വേഗത്തില്‍ കുറയാനിടയാക്കുന്നുണ്ട്. 30 ഡിഗ്രിയില്‍ അധികം ചൂട് പകല്‍ ജില്ലയില്‍ അനുഭവപ്പെടുന്നു.
രാത്രിയില്‍ അനുഭവപ്പെടുന്ന തണുപ്പ് ചൂട് വര്‍ധിക്കാനുള്ള കാരണമായി പറയുന്നു. പകല്‍ താപനില വര്‍ധിക്കുന്നതിനിടെ സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയും വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ചെന്നീര്‍ക്കരയില്‍ കര്ഷകന് കുഴഞ്ഞുവീണു മരിച്ചത് സൂര്യാതപമേറ്റാണെന്ന നിഗമനമുണ്ട്.പമ്പയുടെ തീരത്തു മാത്രം 18 പ്രധാന ശുദ്ധജല വിതരണ പദ്ധതികളാണ് ജില്ലയിലുള്ളത്. നദിയോടു ചേര്‍ന്നു കിണറുകള്‍ നിര്‍മിച്ചു വെള്ളം പമ്പു ചെയ്യുന്ന പദ്ധതികളുടെ പ്രവര്‍ത്തനം എത്രനാള്‍ ഉണ്ടാകുമെന്ന ആശങ്ക ഉണര്‍ന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ കാട്ടരുവികളും നീരുറവകളും വറ്റി വരണ്ടതോടെയാണ് നദിയിലെ ഒഴുക്ക് കുറഞ്ഞത്. പമ്പയില്‍ ജലനിരപ്പ് വളരെവേഗമാണ് താഴുന്നത്. പല ഭാഗങ്ങളിലും ഒഴുക്ക് നാമമാത്രമാണ്. നദിയുടെ അടിത്തട്ട് താഴ്ന്നതും ജലമൊഴുക്കിനെ ബാധിച്ചിട്ടുണ്ട്.
വെള്ളം കുറയുന്നത് ജലവിതരണ പദ്ധതിയിലൂടെ ശുദ്ധജലം നല്‍കുന്നതിനും തടസമാകും. ഭൂരിഭാഗം പദ്ധതികള്‍ക്കും ശുദ്ധീകരണ ശാലകള്‍ ഇല്ല. ക്ലോറിനേഷന് നടത്തിയാണ് വെള്ളം പമ്പു ചെയ്യുന്നത്. നദിയില്‍ വെള്ളക്കുറവ് കാരണം ഇത്തവണ ആറന്മുള ജലോത്സവത്തിനു ജലവൈദ്യുതി പദ്ധതിയുടെ സംഭരണികളില്‍ നിന്നു വെള്ളം എത്തിക്കേണ്ടിവന്നു. ഓണത്തോടനുബന്ധിച്ച് ലഭിച്ചുകൊണ്ടിരുന്ന മഴയും ഇത്തവണ ഉണ്ടായില്ല. അപ്പര്‍കുട്ടനാട്ടില്‍ അടക്കം അനുഭവപ്പെട്ടിരുന്ന വെള്ളപ്പൊക്ക കെടുതികള്‍ ഇത്തവണ മണ്‍സൂണ്‍ കാലത്തുണ്ടായില്ല. നദികള്‍ കരകവിഞ്ഞതേയില്ല. തുടര്‍ച്ചയായ പെയ്ത മഴയുടെ അഭാവമാണ് ഇത്തവണ വരള്‍ച്ച രൂക്ഷമാക്കിയത്.
രണ്ടുദിവസം മഴയില്ലെങ്കില്‍ പമ്പ, അച്ചന്‍കോവില്‍, മണിമല നദികള്‍ വേഗത്തില്‍ വരളുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. പമ്പയുടെ നീരൊഴുക്ക് തന്നെ വഴിമാറിയിരിക്കുകയാണ്.ജലവൈദ്യുതി പദ്ധതികളുടെ സംഭരണികളിലും ജലനിരപ്പ് കുറഞ്ഞു തുടങ്ങി. 2015ലെ മഴക്കാലത്ത് ജലനിരപ്പ് 95 ശതമാനംവരെയെത്തിയ സംഭരണികളില്‍ ഇത്തവണ 90 ശതമാനം വെള്ളം പോലും സംഭരിക്കാനായില്ല. ശരാശരി 60 ശതമാനം വെള്ളം മാത്രമാണ് ഇപ്പോള്‍ സംഭരണികളിലുള്ളത്്.