കോട്ടയം: റെയില്‍വേ സ്റ്റേഷന് പാര്‍ക്കിംഗ് മൈതാനത്ത് ഉടമസ്ഥനില്ലാതെ നിരവധി വാഹനങ്ങള്‍ നശിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊണ്ടുവച്ച ഇരുചക്രവാഹന ങ്ങളാണ് വെയിലും മഴയുമേറ്റു നശിക്കുന്നത്. 17 ഇരുചക്രവാഹനങ്ങളാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിംഗ് മൈതാനിയില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. ഉടമസ്ഥന് മരിച്ചതും ഉപേക്ഷിച്ചു പോയതുമായ വാഹനങ്ങളാണ് ഇവയില്‍ കൂടുതലും. ഇത്തരത്തിലുള്ള വാഹനങ്ങളുടെ നമ്പരുകള്‍ നാളുകള്‍ക്കു മുമ്പേ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ഏല്പിച്ചിട്ടുണ്ടെന്ന് പാര്‍ക്കിംഗിനു പണംപിരിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.
പാമ്പുകടിയേറ്റു മരിച്ച കോട്ടയം സ്വദേശിയുടെയും മാവേലിക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ചയാളുടെയും ഇരുചക്രവാഹനങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. പലവാഹനങ്ങളും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. മോഷ്്ടാക്കള്‍ ഉപേക്ഷിച്ച വാഹനങ്ങളും ഈ കൂട്ടത്തിലുണ്ട്. ദിനംപ്രതി നിരവധി വാഹനങ്ങള്‍ പാര്‍ക്കിംഗിനായി എത്തുന്ന റെയില്‍വേസ്റ്റേഷനില്‍ ഇത്തരം വാഹനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയായിരിക്കുകയാണ്.ട