ആയൂര്‍: വീടിനുള്ളില്‍ വിദേശമദ്യം വില്പന നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെളിയം കായില കോയിപ്പറമ്പ് രാജവിലാസത്തില്‍ രാജനെ(45)യാണ് പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന നാലുലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു.
വട്ടപ്പാറ പ്ലാമുറ്റത്ത് വീട്ടില്‍ ജലീലി(50)ന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നരലിറ്റര്‍ വിദേശമദ്യവും പോലീസ് പിടിച്ചെടുത്തു. പോലീസിനെകണ്ട് വീട്ടില്‍നിന്നും ഇറങ്ങിയോടി രക്ഷപെട്ട ജലീലിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃതമായി സൂക്ഷിച്ചിരുന്ന കൂടുതല്‍ വിദേശമദ്യക്കുപ്പികളുമായാണ് ഇയാള്‍ രക്ഷപെട്ടത്. കസ്റ്റഡിയിലെടുത്ത രാജനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.