പെരുമ്പാവൂര്‍: മയക്കുമരുന്നു വില്പനക്കിടെ 2 ഇതരസംസ്ഥാനക്കാരെ എക്സൈസ് സംഘം പിടികൂടി. പശ്ചിമബംഗാളിലെ മുര്ഷിധാബാദ് ജില്ലക്കാരായ ഖയുബ് മണ്ഡല്(31), മിറാജ്(25) എന്നിവരെയാണു പിടികൂടിയത്. മാവിന്‍ചുവട്, പള്ളിക്കവല ഭാഗങ്ങളില്‍ കഞ്ചാവും ബ്രൗണ്‍ഷുഗറും വില്‍ക്കുന്നതിനിടെ തദേശവാസി കളില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരേയും പിടികൂടിയത്.
ഖയുബ് മണ്ഡല് പെരുമ്പാവൂര്‍ മേഖലയില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ്. ഇവരില്‍നിന്നും 570 മി.ഗ്രാം ബ്രൗണ്‍ ഷുഗറും 60 ഗ്രാം കഞ്ചാവും പണവും പിടികൂടി. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഇതര സംസ്ഥാന തൊഴിലാളികളെയും, സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണു മയക്കുമരുന്നു വില്പന നടത്തിയതെന്നു ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ഇവര്‍ക്കു മയക്കുമരുന്നു കൈമാറ്റം ചെയ്തവരെകുറിച്ച് അന്വേഷണം നടത്തുമെന്നു കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു.
കുന്നത്തുനാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബാബു വര്‍ഗീസ്, പെരുമ്പാവൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി.എം. ഷംസുദ്ദിന്, കെ.കെ. സുബ്രമണ്യന്‍, പ്രിവന്റിവ് ഓഫീസര്‍ കെ.ടി. സാജു, ടി.വി. ജോണ്‍സിന്, വി.എ. ഷമീര്‍, ടി.എല്‍. ഗോപാലകൃഷ്ണന്, ടി.എന്‍ ശ്രീരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.