ബഹുമാനിക്കാന്‍ പഠിക്കൂ എന്ന് ഭാജിയോട് അശ്വിന്‍

fb-harbajan-sing

ചെന്നൈ: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രണ്ടു സ്പിന്നര്‍മാര്‍ തമ്മിലുള്ള ട്വിറ്റര്‍ വാക് പോര് തുടരുന്നു. കരിയറിന്റെ തുടക്കത്തില്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകള്‍ ലഭിച്ചിരുന്നെങ്കില്‍ തനിക്കും കുംബ്ലെയ്ക്കുമെല്ലാം കൂടുതല്‍ വിക്കറ്റ് നേടാനാവുമായിരുന്നുവെന്ന് അശ്വിന്റെ പ്രകടനത്തെക്കുറിച്ച് ഭാജി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയുമായാണ് അശ്വിന്‍ രംഗത്തെത്തിയത്.

ഹര്‍ഭജന്‍ സിംഗ് താനടക്കമുള്ള സ്പിന്നര്‍മാക്ക് പ്രചോദനമാണെന്നും 2001ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഹര്‍ഭജന്റെ പ്രകടനം കണ്ടാണ് താന്‍ ഓഫ് സ്പിന്നെറിയാന്‍ തുടങ്ങിയതെന്നും ചൂണ്ടിക്കാട്ടിയ അശ്വിന്‍ ഈ തര്‍ക്കം അനാരോഗ്യകരമാണെന്നും ട്വിറ്ററില്‍ കുറിച്ചു. പരസ്പരം ചെളിവാരിയെറിഞ്ഞതുകൊണ്ട് നമ്മള്‍ ഒന്നും നേടില്ലെന്നും ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കണമെന്നും അശ്വിന്‍ പറയുന്നു.

ഹര്‍ഭജന്റെ പരാമര്‍ശത്തിനെതിരേ ടെസ്റ്റ് നായകന്‍ വിരാട് കൊഹ്്‌ലിയും രംഗത്തെത്തിയിരുന്നു. എത്ര ടേണിംഗ് പിച്ചായാലും നന്നായി പന്തെറിഞ്ഞാലേ വിക്കറ്റ് കിട്ടൂ എന്നായിരുന്നു കൊഹ്്‌ലിയുടെ മറുപടി. ടേണിംഗ് പിച്ചില്‍ മാത്രമല്ല പന്ത് സ്പിന്‍ ചെയ്യുന്നത്. സ്പിന്‍ ചെയ്താല്‍ മാത്രം പോരാ പന്തില്‍ എത്രത്തോളം വൈവിധ്യം കൊണ്ടുവരാന്‍ കഴിയുന്നുവോ അപ്പോഴേ മികച്ച താരമാകാനാകൂ എന്ന് കോഹ്്‌ലി കൂട്ടിച്ചേര്‍ത്തു. തര്‍ക്കങ്ങള്‍ ഇങ്ങനെ തുടരുകയാണെങ്കില്‍ ടീം പരിശീലകന്‍ അനില്‍ കുംബ്ലെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts