മുക്കം: നടനും സംവിധായകനും നിര്‍മ്മാതാവുമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞു നില്ക്കുന്ന വിനീത് ശ്രീനിവാസന് മണാശേരി എംഎഎംഒ കോളജിലെത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് അത് മറക്കാനാവാത്ത അനുഭവമായി. താന്‍ നിര്‍മ്മാണ രംഗത്തേക്ക് കടന്ന കാമ്പസ് പ്രണയവും ജീവിതവും പ്രമേയമായ ചിത്രമായ ആനന്ദത്തിന്റെ പ്രചാരണാര്‍ഥമാണ് വിനീത് ശ്രീനിവാസന് എംഎഎംഒ കോളജിലെത്തിയത്.
ആനന്ദത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്ന ഗണേശ് രാജ്, സംഗീത സംവിധായകന് സച്ചിന് ,അഭിനേതാക്കളായ വിഷാഖ് നായര്‍, റോഷന്, അരുണ്‍ പ്രദീപ്, തോമസ്, അനു ആന്റണി എന്നിവരും വിദ്യാര്‍ഥികളുമായി സംവദിക്കാന്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരം വിനീത് ശ്രീനിവാസന് ,സച്ചിന് എന്നവര്‍ ഗാനമാലപിച്ചാണ് എംഎഎംഒ കോളജില്‍ നിന്ന് തിരിച്ചു നടന്നത്. ചടങ്ങില്‍ കോളജിലെ ഹിസ്റ്റോറിയോണിക് ക്ലബിന്റെ ഉദ്ഘാടനവും വിനീത് ശ്രീനിവാസന് നിര്‍വഹിച്ചു.