ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ച യുവാവ് തടയാനെത്തിയവരെ തട്ടിയിട്ട് ഓടി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെ ചാത്തനാടായിരുന്നു സംഭവം. ഒരാഴ്ച മുമ്പ് സൈക്കിളിലെത്തിഇയാള്‍ പ്രദേശവാസിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ ശ്രദ്ധയില്‍ ഇത് പെട്ടതോടെ ഇയാള്‍ കടന്നുകളഞ്ഞു.
യുവാവിന്റെ മുഖം കണ്ടതല്ലാതെ മറ്റ് വിവരങ്ങളൊന്നും അറിയില്ലാതിരുന്നതാല്‍ പരാതി നല്‍കിയില്ല. ഇന്നലെ വൈകുന്നേരത്തോടെ പ്രദേശത്ത് യുവാവ് വീണ്ടുമെത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞ കുട്ടിയുടെ മാതാവ് നാട്ടുകാരെ കൂട്ടി യുവാവിനെ പിടികൂടാന്‍ ശ്രമിച്ചുവെങ്കിലും തടയാന്‍ എത്തിയവരെ തട്ടിമാറ്റി ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവം സംബന്ധിച്ച് നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.