പുലിമുരുകന്‍ കുടുങ്ങി! സമയക്രമമില്ല; ഓരോ ടിക്കറ്റിനും തിയേറ്ററുകാര്‍ 10 രൂപയോളം കൂടുതല്‍ ഈടാക്കുന്നു; സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

fb-pulimurganകൊല്ലം: മോഹന്‍ലാലിന്റെ പുലിമുരുകന്‍ സമയക്രമം പാലിക്കാതെ പ്രദര്‍ശനം നടത്തുകയാണെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി. തദ്ദേശ സ്വയംഭരണം, സാംസ്കാരിക സെക്രട്ടറിമാരും കൊല്ലം നഗരസഭാ സെക്രട്ടറിയും ഒരു മാസത്തിനകം വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയ തുകയില്‍ നിന്നും തിയേറ്ററുകാര്‍ ഓരോ ടിക്കറ്റിനും 10 രൂപയോളം കൂടുതല്‍ ഈടാക്കി മഞ്ഞ രസീത് നല്‍കുകയാണെന്നും പരാതിയില്‍ പറയുന്നു. പ്രദര്‍ശനത്തിന് നിശ്ചിത സമയക്രമം പാലിക്കാത്തതിനാല്‍ പ്രേക്ഷകര്‍ക്ക് ഒന്നര മണിക്കൂറോളം കാത്തിരിക്കേണ്ടി വരുന്നു. തിയേറ്ററുകാര്‍ അധികം ഈടാക്കുന്ന തുകയ്ക്ക് നഗരസഭയുടെ അംഗീകാരം ഇല്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടും നഗരസഭ നടപടി എടുക്കുന്നില്ല. അധികം ഈടാക്കുന്ന തുക സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നും കൊല്ലം സ്വദേശി സന്തോഷ് കുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

Related posts