പെ​ൺ​കു​ട്ടി സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നു പി​ന്മാ​റി; 17കാ​രി​യോ​ട് രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് സു​ഹൃ​ത്ത്; പി​ന്നീ​ട് ന​ട​ന്ന​ത്…

മ​ധ്യ​പ്ര​ദേ​ശി​ൽ സൗ​ഹൃ​ദ​ത്തി​ൽ​നി​ന്നു പി​ന്മാ​റി​യ​തി​നു വി​ദ്യാ​ർ​ഥി സ​ഹ​പാ​ഠി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. 17കാ​രി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ധാ​ർ ജി​ല്ല​യി​ൽ ഉ​മ​ർ​ബാ​ൻ പോ​ലീ​സ് പോ​സ്റ്റി​ന്‍റെ പ​രി​ധി​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ​ഹ​പാ​ഠി ശ​ല്യം ചെ​യ്തി​രു​ന്നു​വെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി കൃ​ഷി​യി​ട​ത്തി​ൽ വ​ര​ണ​മെ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും അ​വി​ടെ​വ​ച്ച് മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് പ്ര​തി പെ​ൺ​കു​ട്ടി​യെ കു​ത്തി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​തോ​ടെ​യാ​ണു താ​ൻ കൃ​ത്യം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നു പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment