തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്ക്കുന്ന താരമായ തമന്ന ഭാട്ടിയ ഫാഷനിലും അപ്പ്ടുഡേറ്റാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം എപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കാറുണ്ട്. ഇപ്പോഴിതാ ഹാൾട്ടർ നെക്ക്ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം.
സ്വർണ്ണ-വജ്ര വളകളും, ആഡംബര വാച്ച്, ഒന്നിലധികം മോതിരങ്ങള്‍, വജ്ര സ്റ്റഡ് കമ്മലുകൾ എന്നിവയാണ് താരം ആക്സസറീസായി ധരിച്ചത്. കറുത്ത ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹീൽസും കൂടിയായപ്പോള്‍ താരത്തിന് ഏഴഴകായി.3,13,412 രൂപ വില വരുന്ന ഈ ബാഗാണ് ഡ്രസിംഗിനൊപ്പമുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.