വിവാഹ ആഘോഷങ്ങൾ എങ്ങനെ കളറാക്കം എന്ന് നോക്കി നടക്കുന്ന യുവതലമുറയാണ് നമ്മുടേത്. ഒരാഴ്ച മുന്നേതന്നെ വിവാഹ ചടങ്ങുകൾക്ക് ആരംഭമാകും. സംഗീതും ഹൽദിയും മധുരംവയ്പ്പുമൊക്കെ ആകെ മൊത്തം ഉത്സവ മൂഡാണ്. ഇപ്പോഴിതാ വീണ്ടുമൊരു കല്യാണ വാർത്തയാണ് വൈറലാകുന്നത്.
നടു റോഡിലൂടെ കാറിൽ വരനും വധുവും നൃത്തം ചെയ്യുന്ന വീഡിയോ ആണിത്. 2005 -ൽ പുറത്തിറങ്ങിയ നോ എൻട്രി എന്ന ചിത്രത്തിലെ ഇഷ്ക് ദി ഗലി വിച്ച് എന്ന ഗാനത്തിന് ദമ്പതികൾ നൃത്തം ചെയ്യുന്നതാണ് വീഡിയോ.
കാറിന്റെ ബോണറ്റിൽ ഇരുന്നാണ് വധുവിന്റെ ഡാൻസ്. അതേസമയം കാറിനു മുകളിലാണ് വരൻ നിൽക്കുന്നത്. വധു ഇരുന്നാണ് നൃത്തം ചെയ്യുന്നതെങ്കിൽ വരൻ വാളെടുത്ത് വീശി കളിക്കുകയാണ്. വീഡിയോ വൈറലായതോടെ ഇരുവരേയും വിമർശിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയത്. എന്ത് അഹങ്കാരമാണ് ഇവർ കാണിക്കുന്നതെന്നാണ് പലരും ചോദിച്ചത്.
പോലീസിന്റെ പക്കലെത്ത് നടപടി എടുക്കുന്നതുവരെ ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യണമെന്ന് പറഞ്ഞവരും കുറവല്ല.